മണ്ണാര്‍ക്കാട്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും മനോഹരകാഴ്ചയായി പഴേരി ബിസിന സ് ഗ്രൂപ്പിന്റെ പൊന്നോണ സ്നേഹസംഗമം.പൂക്കാലം 2026 എന്ന പേരില്‍ തെങ്കര പഴേരി പാലസി ല്‍ നടന്ന ഓണാഘോഷ പരിപാടി വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഴേരി ഗ്രൂപ്പ് എം.ഡി. അബ്ദുള്‍ കരീം പഴേരി എഴുതിയ പഴേരിയോഗ്രഫി എന്ന പുസ്തകം സാഹിത്യകാരന് കെ.പി.എസ് പയ്യനെടത്തിന് നല്കി എം.പി. പ്രകാശനം ചെയ്തു. പഴേരി ബിസിനസ് ഗ്രൂപ്പ് ചെയര്‍മാ ന് ഷെരീഫ് പഴേരി അധ്യക്ഷനായി.
മണ്ണാര്‍ക്കാടിന്റെ മുഖം കണ്ടെത്താനായി പഴേരി ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങുന്ന ഫേസ് ഓഫ് മണ്ണാര്‍ക്കാട് കാംപെയിനിന്റെ ലോഗോ പ്രകാശനം സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദന് നിര്‍വഹിച്ചു. ബിസിനസ് രംഗത്തേക്ക് ചുവടുവെയ്ക്കുന്ന അബ്ദുല്‍ കരീം പഴേരിയുടെ മകള്‍ ഫാത്തിമ അനീനയുടെ നേതൃത്വത്തുലുള്ള ലെയ്റ്റ് വെയ്റ്റ് ജ്വല്ലറി ബ്രാന്‍ഡ് സോള്മീറയുടെ ലോഞ്ചിങ്ങും നടന്നു. പട്ടാമ്പി ഷോറൂമിന് ലഭിച്ച ഐ.എസ്.ഒ. അംഗീ കാരം ഐ.എസ്.ഒ. ഹെഡ് റാസിയില്‍ നിന്നും മാനേജ്മെന്റ് ഏറ്റുവാങ്ങി.
പഴേരി ബിസിനസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷത്തില്‍ പങ്കെടുത്തു. ഓണക്കളികള്‍, കലാപ്രകടനങ്ങള്‍, സദ്യ എന്നിവയെല്ലാ മുണ്ടായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, മുന്‍ എം.എല്‍.എ. പി.കെ ശശി, സി.മുഹമ്മദ് ബഷീര്‍, അസീസ് ഭീമനാട്, എന്‍.കെ നാരായണന്‍കുട്ടി, ടി.എ സലാം മാസ്റ്റര്‍, പി.ആര് സുരേഷ്, കെ.ബാലകൃഷ്ണന്, പി.അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത, അബൂബക്കര്‍ ബാവി, ഫിറോസ് ബാബു, കെ.കെ അസീസ്, പഴേരി ഡയറക്ടര്‍മാരായ പി.ബിനീഷ്, നിസാര്‍ പഴേരി, അബ്ദുല്‍ ജബ്ബാര്‍, അബ്ബാസ്, മാനേജര്‍മാരായ സജി, ജയകുമാര്‍, മറ്റു ജീവനക്കാരും പങ്കെടുത്തു.
