കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി സ്കൂള്‍ 97-ാമത് വാര്‍ഷികമാഘോഷിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാ യത്ത് അംഗം ഫസീല സുഹൈല്‍ അധ്യക്ഷയായി. എല്‍.എസ്.എസ്. വിജയികളായ മിഷ്ഹല്‍, അഫ്സിന്, ഫുട്ബോളില്‍ മികച്ച നേട്ടം കൈവരിച്ച പൂര്‍വവിദ്യാര്‍ഥികളായ മുഹമ്മദ് ഷിഫാന്, മുഹമ്മദ് ഷാമില്‍ എന്നിവരെ അനുമോദിച്ചു. മുന്‍ പ്രധാന അധ്യാപ കരായ സുഭദ്ര ടീച്ചര്‍, പരേതനായ രാഘവന് മാസ്റ്റര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോ വ്മെന്റും വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി രജീഷ്, പ്രധാന അധ്യാപകന് എം.നാരായണന്, എസ്.എം.സി. ചെയര്മാന് ഹംസ പൊന്‍പാറ, എം.പി.ടി.എ. പ്രസിഡ ന്റ് ജസീറഒ.എസ്.എ. ഭാരവാഹി ദാമോദരന്‍ നമ്പീശന്, എസ്.എസ്.ജി. അംഗങ്ങളായ ചന്ദ്രശേഖരന്, നിയാസ് ബാബു, വാര്‍ഷികാഘോഷ കണ്‍വീനര്‍ എം. റാഷിദ, ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജയരാജന്, മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന് നായര്‍, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
