29 സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി
മണ്ണാര്‍ക്കാട്: യുവ കലാപ്രതിഭകളുടെ സര്‍ഗവൈഭവങ്ങള്‍ മാറ്റുരച്ച് അഞ്ചു ദിനരാത്ര ങ്ങള്‍ നീണ്ടു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ എ സോണ്‍ കലോത്സവം- കലാ രഥത്തിന് നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വര്‍ണ്ണാഭമായ തുടക്കം. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉര്‍ദു,സംസ്‌കൃതം,തമിഴ് ഭാഷകളിലെ പ്രബന്ധ രചന,കവിതാ രചന,ചെറുകഥാ രചന, ചിത്രരചന-പെന്‍സില്‍, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിങ്, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന, എംബ്രോയ്ഡറി, ഫോട്ടോഗ്രഫി, അക്ഷര ശ്ലോകം തുടങ്ങി സര്‍ഗ ശേഷിയുടെ പുതുഭാവങ്ങള്‍ ഉടലെടുത്ത രചനാ മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്.രചനാ മത്സരങ്ങള്‍ നാളെയും തുടരും.പാലക്കാട് ജില്ലയിലെ 66 ല്‍പരം കോളേജുകളില്‍ നിന്നായി നൂറിലേറെ ഇനങ്ങളിലായി നാലായിരത്തിലധികം മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെ നാല് വേദികളിലായി സ്റ്റേജിന മത്സരങ്ങള്‍ നടക്കും.കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (വ്യാഴം)വൈകിട്ട് 6ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീ ശന്‍ നിര്‍വഹിക്കും.സംഘാടക സമിതി ചെയര്‍മാന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും.
നാളെത്തെ മത്സരങ്ങള്‍:
പൂക്കളം,ക്ലേ മോഡലിങ്, ക്വിസ്,ഡിബേറ്റ്,പ്രസംഗം(മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉര്‍ദു,സംസ്‌കൃതം,തമിഴ്),രംഗോളി,കൊളാഷ്
റിസള്‍ട്ട്:
അക്ഷരശ്ലോകം –
ഒന്നാം സ്ഥാനം- കെ.അഭിജിത് രാംമോഹന്‍( എന്‍.എസ്.എസ് കോളേജ് ഒറ്റപ്പാലം)
രണ്ടാം സ്ഥാനം എം.തന്‍മയ
(ഗവ.വിക്ടോറിയ കോളേജ് പാലക്കാട് )
മൂന്നാം സ്ഥാനം മൂന്നു പേര്‍ പങ്കിട്ടു
ദുര്‍ഗ കെ.വി (മേഴ്‌സി കോളേജ് പാലക്കാട്)
കെ.അഭിജത് രാംമോഹന്‍ (എന്‍.എസ്.എസ് കോളേജ് ഒറ്റപ്പാലം)
എം.എസ് ശ്രീദത്ത് ( എസ്.എന്‍.ജി.എസ് കോളേജ് പട്ടാമ്പി)
