പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (ഏപ്രില്‍ 4 ന് രാവിലെ 11. 30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധന യില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളി ലായി 13 പ്രതികളാണുള്ളത്. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.1400 പോലീസുകാരെ വാഹന പരിശോധനയ്ക്കായി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ് അല്ലാതെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചത്, ആളുകള്‍ കൂട്ടം കൂടിയത്, ഇരു ചക്ര വാഹന ങ്ങളില്‍ ചുറ്റിത്തിരിഞ്ഞവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ 127 പേരെ അറസ്റ്റ് ചെയ്തു
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ ( ഏപ്രില്‍ 3) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്രയും കേസുകളിലായി 130 പ്രതികളാണുള്ളത്. ഇതില്‍ 127 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 84 വാഹനങ്ങള്‍ പിടിച്ചെടുത്തു.