പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗ ണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമ കള്‍ക്ക് സൗജന്യമായി നല്‍കുന്ന റേഷന്‍ വിതരണത്തില്‍ തൂക്കത്തിലോ മറ്റോ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണത്തില്‍ തൂക്കത്തില്‍ കൃത്രിമം നടക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. കാര്‍ഡുടമകള്‍ ബില്ലുകള്‍ കൃത്യമായി വാങ്ങിക്കേണ്ടതും ബില്ലുപ്രകാരമുള്ള അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിതരണം സംബന്ധിച്ച് റേഷന്‍ കടകളില്‍ പിന്നീട് വിശദമായ പരിശോധന നടത്തുമെന്നും കൃത്രിമം നടത്തിയ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.