കാഞ്ഞിരപ്പുഴ: അണക്കെട്ടിനോട് ചേര്‍ന്ന് പിച്ചളമുണ്ട ഭാഗത്ത് ഉണക്കപ്പുല്ലിന് തീപിടി ച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റ് ശക്തമായതിനാല്‍ നിയന്ത്രണവിധേയമാക്കാനാ യില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ഷിന്റോയുടെ നേതൃത്വത്തില്‍ സേന അംഗങ്ങ ളായ എം.ആര് രാഗില്‍, ബി.സജു, സി.റിജേഷ്, ആര്.ശ്രീജേഷ്, എം. മഹേഷ് എന്നിവരട ങ്ങിയ സംഘമെത്തിയാണ് തീയണച്ചത്. ഫയര്ബീറ്റ് ഉപയോഗിച്ചും അഗ്നിശമനവാഹ നത്തില്‍ നിന്നും വെള്ളം ചീറ്റിയുമാണ് തീപൂര്‍ണമായും കെടുത്തിയത്. അണക്കെട്ടി ന്റെ ഉള്വശമായതിനാല് കാറ്റിന്റെ ഗതി തീപടരുന്നതിന് അനുകൂലമായിരുന്നു. ഇതാണ് തീപിടിത്തത്തിന് ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
