മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാതാ നിര്‍മാ ണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. അമിതവേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീ കരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണ മെന്നും പാത തുറന്നുകൊടുക്കുമ്പോള്‍ സമ്പൂര്‍ണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാ ത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
ദേശീയപാതയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്. ഇത്തരം അശാസ്ത്രീയ പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും ഇക്കാര്യത്തി ല്‍ പോലീസിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.തൃശൂര്‍ കൈപ്പമംഗലത്ത് ഉണ്ടായ അപകടവും തിരുവനന്തപുരം ബൈപാസില്‍ അടുത്തിടെ ഉണ്ടായ അപകടങ്ങളും സര് ക്കാര് വളരെ ഗൗരവത്തിലാണ് കാണുന്നത്. ഈ വിഷയം ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാനത്ത് ദേശീയപാതാ നിര്‍മാണം അന്തിമഘട്ടത്തിലാണ്. പ്രധാന ഫ്ലൈഓവറുകളും പാലങ്ങളും ഉള്‍പ്പെടെ ഭൂരിഭാഗം നിര്‍മാണവും പൂര്‍ത്തിയായി. പാത പൂര്‍ത്തിയാകുമ്പോള്‍ അമിതവേഗത തടയാനുള്ള ക്യാമറകള്‍, സ്പീഡ് ഡിറ്റക്ടറുകള്‍, മതിയായ വെളിച്ചം, ശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങള്‍, സര്‍വീസ് റോഡുകളുടെ ശരിയായ ക്രമീകരണം എന്നിവ ഉള്‍പ്പെടെ പൂര്‍ണ റോഡ് സുരക്ഷാ നടപടികള്‍ ഒരുമിച്ച് നടപ്പാക്കണം. പാത തുറക്കുന്നതിന് മുമ്പ് ഇവ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാ ണ് ആദ്യ പരിഗണന. നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ആവശ്യമായ ബാരിക്കേഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, രാത്രികാലങ്ങളില്‍ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒരുക്കണം. അധികൃതര്‍ ക്കൊപ്പം വാഹനമോടിക്കുന്നവരും ഡ്രൈവിങ്ങില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
