അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിരൂപീകരണ വുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 22 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, ഹാപ്പിനെസ് പാര്‍ക്ക്, ഓപ്പണ്‍ ജിംനേഷ്യം, സമ്പൂര്‍ണ്ണ മാലിന്യ സംസ്കരണ പ്രവര്‍ത്തന ങ്ങള്, ശ്മശാനം, ബഡ്സ് സ്കൂള്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര് ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ആയൂര്‍വേദ ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റംലത്ത്, എം.കെ അബൂബക്കര്‍, എം.ജിഷ, പൊതുപ്രവര്ത്ത കരായ റഷീദ് ആലായന്‍, കെ.വേണുഗോപാല്‍, പഞ്ചായത്ത് സെക്രട്ടറി ലൈലാമണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
