കുമരംപുത്തൂര്‍ :ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ് വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. കെ.എന്‍.എ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, മേരി സന്തോഷ്, ഡി.വിജയലക്ഷ്മി, അജിത്കുമാ ര്‍, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.മണികണ്ഠന്, ഹുസൈന് കോളശ്ശേരി, മുന്‍ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, റഷീദ് കുമരംപുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശശികുമാര്‍ ചിറ്റഴി അവതരിപ്പിച്ച ഒറ്റയാള്‍ നാടകം അരങ്ങേറി. ഒപ്പന, കോല്‍ക്കളി, തിരുവാതിരക്കളി, ഓട്ടന്തുള്ളല് എന്നിവയ്ക്ക് ശേഷം ഗസല്നൈ റ്റും അരങ്ങിലെത്തി.
