മണ്ണാര്‍ക്കാട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ ആറ്റില വെള്ളച്ചാട്ടത്തിന് സമീപം വനത്തോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കാട്ടുകൊമ്പന്റെ ജഡാവ ശിഷ്ടങ്ങള്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജ് എന്നിവരുടെ നേതൃത്വ ത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊമ്പനാന വെള്ളച്ചാലില്‍ വീണ് ചരിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടവും വിശദമായ പരിശോധനയും നടത്തിയാലേ മരണകാരണവും മറ്റും വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ വനപാലകര്‍ ഫീല്‍ഡ് പരിശോധന നടത്തുന്നതിനിടെയാ ണ് കരിമല ഭാഗത്ത് വെള്ളച്ചാലില്‍ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മാംസം പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു. ജഡത്തിന് നാല് മാസം പഴക്കം കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു.
