മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന ഗ്രാമ വെളിച്ചം പദ്ധതിയുടെ ഭാഗമായി തെങ്കര കോല്‍പ്പാടം വാര്‍ഡിലെ കുന്നത്തുകളം പ്രദേശത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാ ടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷീദ് കോല്‍പ്പാടം അധ്യക്ഷനായി. ഹരിദാസന് ആറ്റക്കര,ടി കെ ഹംസക്കുട്ടി ,ഹാരിസ് കോല്‍പാടം, ഗോപിനാഥന് , കബീര്‍ ,മുഹമ്മദ് , ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
