മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച തെങ്കര ഗ്രാമ പഞ്ചായത്തിലെ മെഴുകുംപാറ മല്ലീശ്വര ക്ഷേത്രം റോഡ് എന്‍.ഷംസുദ്ദീന് എം. എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യ ക്ഷനായി. വാര്‍ഡ് മെമ്പര്‍ സൗമ്യ സുധീഷ്, ടി.എ സലാം മാസ്റ്റര്‍, ഹരിദാസ് ആറ്റക്കര, ടി.കെ ഫൈസല്‍, ഗിരീഷ് ഗുപ്ത, ടി.കെ ഹംസക്കുട്ടി, നൗഷാദ് ചേലഞ്ചേരി, ബാബു ആടുപ്പാറ, കേശവന് വാക്കട, പൊന്നു പൂണ്ടയില്‍, കുഞ്ഞുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
