ഷോളയൂര്‍ : അട്ടപ്പാടിയില്‍ ആദ്യമായി രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുകയില മുക്ത സര്ട്ടിഫിക്കേഷന്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ ഗവ.യു.പി. സ്കൂളിനും, കോട്ടമല ഗവ.എല്‍.പി. സ്കൂളിനുമാണ് അംഗീകാരം ലഭിച്ചത്. കോട്പ 2003 നിയമപ്രകാ രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയിലരഹിത വിദ്യാലയങ്ങളാക്കി ഉയര്‍ത്തുന്നതി വേണ്ടിയാണ് ഈ അംഗീകാരം നല്‍കുന്നത്. വിദ്യാലയത്തിന്റെ പുറംമതിലില്‍ നിന്ന് നൂറ് യാര്‍ഡ് അകലെ വരെ പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ പാടില്ല, വിദ്യാലയ പരിസരത്തുള്ള റോഡുകളില്‍ നൂറ് യാര്‍ഡ് അക ലെ വരെ റോഡിന്റെ കുറുകെ കോട്പ 2003 പുകയില നിരോധിത മേഖല എന്ന് മഞ്ഞ നിറത്തില്‍ അടപ്പെടുത്തുകയും ചെയ്തിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ കേരള എന്‍.ജി.ഒ. യൂണിയന്റെ സഹകരണത്തോ ടെയാണ് പുകയില മുക്തവിദ്യാലയത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡെപ്യുട്ടി ഡി.എം.ഒ. ഡോ.കാവ്യ കരുണാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന നട ത്തുകയും ചെയ്തിരുന്നു. ഇതില്‍ 100ല്‍ 97 മാര്‍ക്ക് നേടിയാണ് ഇരുവിദ്യാലയങ്ങളും പുക യില മുക്ത വിദ്യാലയമെന്ന അംഗീകാരം നേടിയത്. ഷോളയൂര്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.രാമസ്വാമി, പ്രധാന അധ്യാപകരയ എം. മോഹനന്, തങ്കരാജ്, പി.ടി.എ. പ്രസിഡന്റ് ജയരാജ് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര് ജിതേഷ്, സെക്രട്ടറി ദീപു എന്നിവര്‍ സംസാരിച്ചു.
