മണ്ണാര്‍ക്കാട് :നിയോജകമണ്ഡലത്തിലെ മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര കുമപരംപുത്തൂര്‍ കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തു കളിലെ വിവിധ പ്രദേശങ്ങളിലെ പ്രവാസികളുടെ സഹായം വിനി യോഗിച്ച് നിര്‍ധനര്‍ക്കും അതിഥിതൊഴിലാളികള്‍ക്കും മണ്ണാര്‍ ക്കാട് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി. പഞ്ച സാര, ചായപ്പൊടി, മുളകുപൊടി എന്നിവ അടങ്ങിയ അറുപ തോളം കിറ്റുകളാണ് വിതരണം ചെയ്തത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷാനു നിഷാനു,നിജോ വര്‍ഗീസ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് യൂണിയന്‍ മുന്‍ സെക്രട്ടറി വി.വി.മുഹമ്മദ്,കണ്ണന്‍ മൈലമ്പാടം,ശരത്, ജിഷ്ണു,പ്രവീണ്‍, പ്രമോദ്, വിഷ്ണു, അബിത്ത്, അശ്വന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.