അലനല്ലൂര്‍: ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. എസ്റ്റേറ്റുപടി തിരുവാലപ്പറ്റ അന്‍വര്‍ഷാഫി (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് വിറകുവെട്ടു ന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവാലപ്പറ്റ മുഹമ്മദിന്റെയും പരേതയായ ആമിനയുടേയും മകനും അലനല്ലൂര്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന് എക്സിക്യുട്ടീവ് അംഗമാണ്. ഭാര്യ: സാജിത. മക്കള്‍: റിനു ജസ്ലിന്, റിയ ഫാത്തിമ, റിഫ നൗറിന്, മുഹമ്മദ് സ്വാലിഹ്. മരുമകന്: അനസ്. സഹോദരങ്ങള്‍: ഷൗക്കത്ത്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ സലീം, മറിയമ്മു.