കോട്ടോപ്പാടം :പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ നേതൃത്വത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം. ചന്ദ്രദാസന്‍ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനാ യി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, വനിതാവേദി പ്രസിഡന്റ് ഭാരതി ശ്രീധര്‍, സെക്രട്ടറി ഉഷാകുമാരി, ലൈബ്രേറിയന്‍ സത്യഭാമ എന്നിവര്‍ സംസാരിച്ചു.