മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയിലെ ചന്ദനക്കൊള്ള തടയാന്‍ പ്രത്യേക സം ഘം രൂപീകരിച്ച് വനംവകുപ്പ്. മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുടെ കീഴിലുള്ള സാന്‍ഡല്‍ ടാസ് ക് ഫോഴ്സ് പ്രവര്‍ത്തനം തുടങ്ങി. വനമേഖലയിലെ ചന്ദനമരങ്ങളുടെ സംരക്ഷണത്തില്‍ ഇനി ഇവരുടെയും ജാഗ്രതയുണ്ടാകും നേരത്തെയുണ്ടായിരുന്ന സ്പെഷ്യല്‍ സ്‌ക്വാഡി നെ പരിഷ്‌കരിച്ചാണ് ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുള്ളത്. മൂന്ന് റെയ്ഞ്ച് ഓഫിസ ര്‍മാര്‍ ഉള്‍പ്പടെ പത്ത് പേരടങ്ങുന്നതാണ് പുതിയ സേന. അട്ടപ്പാടി, അഗളി, മണ്ണാര്‍ക്കാട് റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനപ്രവര്‍ത്തനം.
ചന്ദനമോഷണം പൂര്‍ണമായും തടയുകയെന്നതാണ് പുതിയ സേനയുടെ പ്രഥമദൗത്യം. കേസുകള്‍ കണ്ടെത്തുന്നതിന് പുറമെ അന്വേഷണവും നടത്തും. കൂടാതെ തെളിയാതെ കിടക്കുന്ന ചന്ദനകേസുകളില്‍ പുനരന്വേഷണവും നടത്തും. അട്ടപ്പാടിയിലെ വിവിധ വനമേഖലകളില്‍ ചന്ദനം സുലഭമാണെന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ച് ചന്ദനക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന. അതേസമയം വനപാലകരുടെ ശക്തമായ ഇടപെടലും നിരീക്ഷണവും കാരണം പൊതുവേ മേഖലയില്‍ ചന്ദനമോഷണം കുറ ഞ്ഞിട്ടുള്ളതായാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഒരു മാസത്തോളമായി സാന്‍ഡല്‍ ടാസ്‌ക് ഫോഴ്സ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവരുടെ നിരീക്ഷണ ഫലമായാണ് കഴിഞ്ഞദിവസം അര കുര്‍ശ്ശിയില്‍ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന ഒമ്പത് കിലോ ചന്ദനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സാന്‍ഡല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പിടികൂടുന്ന ആദ്യകേസാണിത്. അട്ടപ്പാടിയില്‍ നിന്നാണ് ചന്ദനം കടത്തികൊണ്ട് വന്നതെന്ന് ബോ ധ്യമായിട്ടുള്ളതായും കേസില്‍ അന്വേഷണം ഊര്‍ജിതമായി നടന്നുവരുന്നതായും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.