പാലക്കാട്: കോവിഡ് -19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പോലീസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത തായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി.സുന്ദരന്‍ അറിയി ച്ചു. ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതി രെയാണ് നടപടിയെടുത്തത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലി ക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറു വരെ) 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 പേരെ അറസ്റ്റ് ചെയ്തു. 53 പ്രതികളാണുള്ളത്. 40 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇതുവരെ 705 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തായി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി സുന്ദരന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്ന് വരെ യുള്ള കണക്കാണിത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗ മായി പോലീസ് കര്‍ശന പരിശോധനയാണ് നടപ്പാക്കുന്നത്. ദിവ സവും 1300 ഓളം പോലീസുകാരെയാണ് ജില്ലയില്‍ നിയോഗിച്ചിരി ക്കുന്നത്.
കോവിഡ് ബാധ സ്ഥിരീകരിച്ച രോഗികളുടെ സമീപപ്രദേശങ്ങള്‍, ജില്ലയിലെ പ്രധാന നിരത്തുകള്‍, സ്ഥാപനങ്ങള്‍, ചെക്ക് പോസ്റ്റുകള്‍, ജംഗ്ഷനുകള്‍, ആരാധനാലയങ്ങള്‍, ആശുപത്രി എന്നിവിടങ്ങളി ലാണ് കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി യിട്ടുള്ളത്. 705 കേസുകളിലായി 959 പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 815 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 520 വാഹനങ്ങള്‍ പോലീ സ് പിടിച്ചെടുത്തു. അത്യാവശ്യങ്ങള്‍ ഇല്ലാതെ വാഹനങ്ങ ളുമായി പുറത്തിറങ്ങിയതിന് 503 കേസുകള്‍, നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുംമുമ്പ് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് 35 കേസുകള്‍, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായി കടകള്‍ തുറന്നു പ്രവര്‍ത്തിച്ചതിന് 39 കേസുകള്‍, ആരാ ധനാലയങ്ങളില്‍ കൂട്ടം കൂടിയതിന് 15 കേസുകള്‍, നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ചുറ്റിത്തിരിഞ്ഞ കാല്‍നടയാത്രക്കാര്‍ക്കെതിരെ 82 കേസുകള്‍, വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് കേസ്, മറ്റുള്ള ലംഘനങ്ങള്‍ക്ക് 29 കേസുകള്‍ എന്നിങ്ങനെ ആകെ 705 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അവശ്യ സര്‍വീസുകള്‍ അല്ലാതെ കടകള്‍ തുറന്നു പ്രവര്‍ത്തി പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയത്തിനുശേഷം കടകള്‍ തുറന്നു പ്രവര്‍ ത്തിക്കാന്‍ അനുവദിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രവര്‍ ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങ ളില്‍ കൂട്ടം കൂടാനും പ്രശ്നമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ യും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വണ്ടികളും പിടിച്ചെടു ക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.