തെങ്കര:പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യൂത്ത് ലീഗിന്റെ നേതൃത്ത്വത്തില്‍ പച്ചക്കറി വിതരണം തുടങ്ങി.ആദ്യഘട്ടത്തില്‍ 500 വീടുകളിലാണ് എത്തിക്കുക. മൂന്ന് ഘട്ടങ്ങളിലായി 1500 വീടുകളില്‍ എത്തിക്കാനാണ് തീരുമാനം സവോള,പയര്‍, തക്കാളി ,ഇളവന്‍,മത്തന്‍, ചേന,ക്യാരറ്റ്,ബീറ്റ് റൂട്ട്,പച്ചമുളക് തുടങ്ങി 14 ഇനങ്ങളാണ് നല്‍കിയത്.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷമീറിന്റെ അദ്ധ്യക്ഷ്യതയില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ സലാം ഉദ്ഘാടനം ചെയ്തു. ഷമീര്‍ പഴേരി,സൈനുദ്ധിന്‍, റസാഖ്,ഉബൈദ് ,അന്‍വര്‍,സിറാജ്,യൂസഫ് എന്നിവര്‍ പങ്കെടുത്തു. ഹാരിസ് സ്വാഗതവും സാദിഖ് ആനമൂളി നന്ദിയും പറഞ്ഞു