പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ നാല് വ്യക്തികളുടെ സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്ക് അയച്ചി ട്ടുണ്ട്. മാര്‍ച്ച് 24 ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശി യുടെയും 25 ന് രോഗം സ്വീകരിച്ച മണ്ണാര്‍ക്കാട് കാരക്കുറിശ്ശി സ്വദേ ശിയുടെയും സാമ്പിളുകളാണ് ആദ്യം പരിശോധനയ്ക്കായി അയ ച്ചത്. ഇരുവരുടെയും പരിശോധനാഫലം ഉടന്‍ ലഭ്യമാകും. മാര്‍ച്ച് 25 ന് തന്നെ രോഗം സ്ഥിരീകരിച്ചിരുന്ന മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശിയുടെയും 28 ന് സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെയും സാമ്പിളുകളും കഴിഞ്ഞദിവസം പരിശോധനയ്ക്കായി അയച്ചിട്ടു ണ്ട്. രോഗം സ്ഥിരീകരിച്ച ശേഷം ഓരോ ആഴ്ച ഇടവിട്ട് രണ്ടു തവണ കൂടി സാമ്പിള്‍ പരിശോധിച്ച് കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ആശുപത്രി വിടാന്‍ അനുവദിക്കുക.
ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുകയാണ്. നിലവില്‍ 19669 പേര്‍ വീടുകളിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 48 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും മൂന്ന്് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യിലു മായി ആകെ 19721 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആശുപ ത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല.
പരിശോധനയ്ക്കായി അയച്ച 470 സാമ്പിളുകളില്‍ ഫലം വന്ന 393 എണ്ണം നെഗറ്റീവും 6 എണ്ണം പോസിറ്റീവുമാണ്.
ഇതുവരെ 25414 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 5693 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
2257 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെ അനാവശ്യമായി പുറ ത്തിറങ്ങി നടക്കുന്ന ആളുകള്‍ക്കെതിരെ എപ്പിഡമിക്ക് ആക്ട് പ്രകാരം കേസെടുക്കുന്നതാണ്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും 10000 രൂപ വരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക്ക് ഡിസീസ് ആക്ട്. സംസ്ഥാ നത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം പ്രയോജനപ്പെടു ത്താന്‍ പോലീസിനെ (112) നമ്പറില്‍ ബന്ധപ്പെടാം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഐസൊലേറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങ് അനിവാര്യമായ സാഹചര്യത്തില്‍ (Adolescent Health NTPC, Bhoomika) പദ്ധതികളില്‍ ജോലിചെയ്യുന്ന കൗണ്‍സിലര്‍മാര്‍ ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍മാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ട്രെയിനിങ്ങിനുശേഷം ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡല്‍ ഓഫീസറുടെ മേല്‍നോട്ട ത്തില്‍ ജോലി ചെയ്യേണ്ടതുമാണ്. വനിതശിശുക്ഷേമ വകുപ്പിനു കീഴിലുളള സര്‍വ്വീസ് പ്രൊവൈഡിങ് സെന്റര്‍ (SPC) ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍(FCL), ഔവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC) വണ്‍ സ്റ്റോക്ക് സെന്റര്‍ (OSC) ജി്ല്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU), സൈക്കോ സോഷ്യല്‍
സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവരുടെ സേവനം ആവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പെന്‍ഷനും ശബളവും വാങ്ങാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) കൂട്ടംകൂടി നില്‍ക്കരുത്
2) സാമൂഹിക അകലംപാലിച്ച് ക്യൂ നില്‍ക്കണം
3) തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും നോട്ടുകള്‍ കൈകാര്യം ചെയ്തതിനുശേഷം കൈകള്‍ നിര്‍ബന്ധമായും സോപ്പ് ഉപയോഗിച്ച് കഴുകണം.
4) ക്വാറന്റൈയിനിലുള്ളവര്‍ വീട്ടിനുള്ളില്‍ കഴിയണം
ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ഡോക്ടറുടെ സേവനം ഫോണ്‍ മുഖേന ഉറപ്പാക്കുക
2) കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പാടില്ല
3) പനിയും ചുമയും ഉള്ളവരില്‍ നിന്നും അകലം പാലിക്കണം
4) കൈകള്‍ വ്യത്തിയായി കഴുകാന്നും മാസ്‌ക് ഉപയോഗിക്കാനും ശീലമാക്കണം
5) കോവിഡ് ലക്ഷണങ്ങളുള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്യുക
സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം
3)പരിചരണത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം
4)പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം
(ഇന്നലെ ഏപ്രില്‍ ഒന്നിന് 20038 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ 317 പേര്‍ നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് 19721 ആയി കുറഞ്ഞത്)