മണ്ണാര്‍ക്കാട് : തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. പ്രതിനിധി ഒ.നാരായണ ന്‍ കുട്ടിയും, വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി രാജി ജോണിയുമാണ് സ്ഥാനമൊഴിഞ്ഞത്. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചതോടെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തുടര്‍ന്ന് മുന്നണി നിര്‍ദേശപ്രകാരം ഇരുവരും രാജിവെക്കുകയായിരുന്നു. ഇതോടെ പഞ്ചായ ത്തില്‍ യു.ഡി.എഫ്. ഭരണസമിതി അധികാരത്തിലെത്തുന്നതിന് കളമൊരുങ്ങി. 15 സീറ്റുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് എട്ടും, എല്‍.ഡി.എഫിനും ഏഴുമാണ് നിലവിലെ കക്ഷിനില. 2021ല്‍ ഒമ്പത് അംഗങ്ങളുമായാണ് തച്ചമ്പാറ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തിയത്. യു.ഡി.എഫിന് ആറ് അംഗങ്ങളുമുണ്ടായി രുന്നു. അഞ്ചാം വാര്‍ഡ് മുണ്ടമ്പലം വാര്‍ഡ് പ്രതിനിധിയായിരുന്ന സി.പി.എമ്മിലെ പി.സി ജോസഫിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞ ജൂലായില്‍ ഉപതെര ഞ്ഞെടുപ്പ് നടന്നിരുന്നു. പിന്നീട് കോഴിയോട് വാര്‍ഡില്‍ കഴിഞ്ഞ ആഴ്ച ഉപതെരഞ്ഞെ ടുപ്പ് നടന്നു. ഇവിടെ സി.പി.ഐ പ്രതിനിധിയായി വാര്‍ഡ് മെമ്പറായിരുന്ന ജോര്‍ജ്ജ തച്ചമ്പാറ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയും വാര്‍ഡ് മെമ്പര്‍സ്ഥാനം രാജിവെ ക്കകയും ചെയ്തതോടെയാണ് കോഴിയോട് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് തെരഞ്ഞെ ടുപ്പിലും യു.ഡി.എഫ് വിജയിച്ചതോടെ പഞ്ചായത്തില്‍ മുന്നണിയുടെ അംഗബലം വര്‍ ധിക്കുകയും എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുകയും ചെയ്തു. ഇതോടെയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കൈകളിലേക്കെത്താന്‍ വഴിയാകുന്നത്. ഇനി യു.ഡി.എഫില്‍ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആരാകണമെന്നത് സംബന്ധി ച്ച് നാളെ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്ത് ധാരണയിലെത്തുമെന്ന് മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ അറിയിച്ചു. തീരുമാനം മണ്ഡലം കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും. അധികാരത്തിലെത്തുന്ന പുതിയ ഭരണസമിതിക്ക് ഒരു വര്‍ഷ കാലാവധിയാണ് മുന്നിലുള്ളത്.