പാലക്കാട് : കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയി ലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വ ത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെ യും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സം സാരിക്കുകയായിരുന്നു മന്ത്രി.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസു കളില്‍ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. പരീക്ഷ ണാടിസ്ഥാനത്തില്‍ പാലക്കാട് കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പുതിയ ഗതാഗത സംസ്‌കാരം രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവന്‍ ബസുകളും എസി ആക്കും. പാലക്കാട് നിന്നും ബാംഗ്ലൂര്‍ മൈസൂര്‍ ബസ്സുകള്‍ ഉടന്‍ ഓടി ത്തുടങ്ങും.ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാര്‍ കുമളി സര്‍ വീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നല്‍ സര്‍വീ സ് വലിയ ലാഭത്തിലാണ്. പുതിയ 35 എസി, സെമി സ്ലീപ്പര്‍ ബസ്സുകള്‍ പുറത്തിറക്കും. അതില്‍നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സര്‍വീസ് നട ത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സര്‍വീസ് നിര്‍ത്തില്ല പകരം ലാഭ കരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സര്‍വീസ് പുനരാരംഭിക്കും.

സ്ത്രീകളും കുട്ടികളും കെഎസ്ആര്‍ടിസിയില്‍ കയറാതെ കെഎസ്ആര്‍ടിസി രക്ഷ പ്പെടില്ല. അതിന് മികച്ച സൗകര്യങ്ങള്‍ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈ ക്കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും. കാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്ആര്‍ടിസി ഹെഡ് കോര്‍ട്ടേഴ്‌സുകളില്‍ ആയിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക കാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോള്‍ പമ്പ് സ്ഥാപിക്കും. ജീവനക്കാര്‍ക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരു മാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കും. കെഎസ്ആര്‍ടിസിയിലെ ടോയ്‌ലറ്റ് ഉടന്‍ ഉപയോഗയോഗ്യമാക്കും.

കെഎസ്ആര്‍ടിസിയിലെ സിവില്‍ വര്‍ക്കുകള്‍ ജീവനക്കാര്‍ തന്നെ ചെയ്യുന്ന രീതിയി ലാക്കും. ഇത് ടെന്‍ഡര്‍ നടപടികളേക്കാള്‍ കെഎസ്ആര്‍ടിസിക്ക് ലാഭകരമാണ്. സ്ഥലം എംഎല്‍എ ആവശ്യപ്പെട്ടത് പരിഗണിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് കെ എസ്ആര്‍ടിസി ബസ്സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. രോഗികള്‍ക്ക് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തുന്ന രീതിയില്‍ സമയം ക്രമീകരിച്ചാവും ഇവ നടപ്പിലാക്കുക. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനും ആലോ ചനയുണ്ട്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങും. എല്ലാ പഠനങ്ങളും പറയുന്നത് കെ എസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം കൂട്ടണം എന്നാണ്. കെഎസ്ആര്‍ടിസിയുടെ കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിലൂടെ വരുമാനം ഉറപ്പാക്കും. പാലക്കാട് കെ എസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിസിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് എല്ലാം ഏകീകൃത കരാര്‍ വ്യവസ്ഥ നടപ്പാക്കും.

കെഎസ്ആര്‍ടിസിയുടെ ബസ്സുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കി യില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകും. കെഎസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കും. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മദ്യപാന പരിശോധന ആരംഭിച്ചത് മുതല്‍ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് കെ ബിനു മോള്‍,കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും ചെയര്‍മാ നുമായ പി എസ് പ്രമോദ് ശങ്കര്‍ ഐ ഒ എഫ് എസ്, കെഎസ്ആര്‍ടിസി നോര്‍ത്ത് സോണ്‍ സി ടി ഒ മനോജ് കുമാര്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ സന്തോഷ്, രതീഷ് കുട്ടത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!