അലനല്ലൂര്‍ : എ.എം.എല്‍.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി. രണ്ടാം ടേം വരെ പഠ നം, കല, കായിക, ശാസ്ത്രമേള എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനു മോദിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി. ക്ലാസ് റൂം പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച വ്യത്യസ്തപതിപ്പുകളുടെ പ്രകാശനവും ചടങ്ങില്‍ നട ന്നു. വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥിയായി. മാനേജര്‍ കെ.തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, പി.വി ജയപ്രകാശ്, അനീസ പുല്ലോടന്‍ തുടങ്ങിയവര്‍ സംസാ രിച്ചു.