മണ്ണാര്‍ക്കാട് : സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ തുണയായി നില്‍ക്കു ന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംസ്‌കോസ്) ലിമിറ്റഡിന്റെ രജിസ്റ്റേര്‍ഡ് ഓഫി സ് ഡിസംബര്‍ 17ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയിലെ കസാമിയ ബില്‍ഡിങ്ങില്‍ തുറക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓഫിസ് ഉദ്ഘാട നം ചെയ്യുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പാംസ്‌കോസ് ചെയര്‍മാനുമാ യ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ധനകാര്യസേവന രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ യു.ജി.എസ് സ്ഥാപനങ്ങളുടെ സേവനം കേരളത്തിന്റെ മറ്റിടങ്ങളിലേക്കും സംസ്ഥാന ത്തിന് പുറത്തേക്കും കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയസംരഭത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളില്‍ കൂടി പിരമിഡിന് പ്രവര്‍ത്തനാനുമതി ഉണ്ട്. കാര്‍ഷികമേഖലയുമായി ബന്ധ പ്പെട്ട വായ്പകളാണ് ഈസ്ഥാപനത്തിലൂടെ ലഭ്യമാക്കുക. വായ്പാവ്യവസ്ഥകള്‍ ലളിതമാ യിരിക്കും.
അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി നല്‍കികൊണ്ടിരിക്കുന്ന വിവിധ സ്വര്‍ണ വായ്പ, ബി സിനസ് ലോണ്‍ സ്‌കീമുകള്‍ക്ക് പുറമെ ആട്, പശുവളര്‍ത്തല്‍, നെല്‍കൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കാര്‍ഷിക വായ്പകള്‍, ദിവസം, ആഴ്ച തവണയില്‍ തിരിച്ചടയ്ക്കാവുന്ന പേഴ്‌സണല്‍ ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോണുകള്‍ കൂടാതെ ദിവസം, ആഴ്ച, മാസ തവണകളിലായി അടക്കാവുന്ന നിക്ഷേപ പദ്ധതികളും കൂടാതെ സ്ഥിര നിക്ഷേപങ്ങള്‍ ക്ക് ഉയര്‍ന്ന ലാഭവിഹിതവും നല്‍കുമെന്ന് അജിത്ത് പാലാട്ട് അറിയിച്ചു.
ഉദ്ഘാടനചടങ്ങിന് മുന്നോടിയായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് വാദ്യകലാകാരന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍മാരാരും സംഘത്തിന്റെ പഞ്ചാരിമേളവും ഉണ്ടാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, വ്യാപാരി നേതാക്കള്‍ പങ്കെടുക്കും. മികച്ച കര്‍ഷ കരെ ആദരിക്കും. ക്രിസ്തുമസ്, ന്യൂ ഇയര്‍ ഭക്ഷ്യധാന്യ കിറ്റും, പെന്‍ഷനും ചടങ്ങില്‍ വിതരണം ചെയ്യുമെന്നും യു.ജി.എസ്. മാനേജ്‌മെന്റ് അറിയിച്ചു. വാര്‍ത്താ സമ്മേളന ത്തില്‍ യു.ജി.എസ്. ഗ്രൂപ്പ് പി.ആര്‍.ഒ. കെ ശ്യാംകുമാര്‍, സെയില്‍സ് മാനേജര്‍ ടി. ശാസ്താ പ്രസാദ്, മാര്‍ക്കറ്റിംങ് ഹെഡ് ഷെമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.