പാലക്കാട് :മിൽമയിലെ കരാർ തൊഴിലാളികളുടെ യൂണിയനായ പാലക്കാട് ഡിസ്ട്രിക്ട് മിൽമ കോൺട്രാക്ട് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(സിഐടിയു) ന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാ ളികൾക്കും പോലീസുകാർക്കും സംഭാരവിതരണം നടത്തി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന കസബ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും; കഞ്ചിക്കോട് എസ്.കെ.എം കല്യാണമണ്ഡപ ത്തിൽ,  മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി പ്രവർത്തിക്കു ന്ന ക്യാമ്പിലുമാണ് സംഭാരം വിതരണം ചെയ്തത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ, യൂണിയൻ ജില്ലാ സെക്രട്ടറി സുധീർ.എസ്, പ്രസിഡണ്ട് ഗോവിന്ദനുണ്ണീ, സിഐടിയു പുതുശ്ശേരി ഡിവിഷൻ സെക്രട്ടറി കെ.സുരേഷ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം സുഭാഷ് എന്നിവർ നേതൃത്വം നൽകി. 

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!