കാരാകുര്‍ശ്ശി:കോവിഡ് 19 സ്ഥിരീകരിച്ച് കാരാകുര്‍ശ്ശി പഞ്ചായ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.ആരോഗ്യ ബോധ വല്‍ക്കരണം,ബോധവല്‍ക്കരണ നോട്ടീസ് വിതരണം, ഭീതിയു ള്ളവര്‍ക്ക് കൗണ്‍സിലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരോ ഗമിക്കുന്നത്.അധികൃതരുടെ ജാഗ്രതാ നടപടികളെ തുടര്‍ന്ന് ഒരാഴ്ച ക്കാലത്തോളമായി ഭീതിയുടെ മുള്‍മുനയിലായ കാരാകുര്‍ശ്ശിയുടെ മനസ്സ് സാധാരണനിലയിലേക്ക് വരികയാണ്. വിദേശത്തു നിന്നെ ത്തിയ 51 കാരനാണ് ഇവിടെ കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടി രുന്നത്.അതേസമയം രോഗബാധിതനായ ഇയാളുടെ റൂട്ട് മാപ്പ് പ്രസി ദ്ധീകരിച്ചതില്‍ കണ്ടെത്തിയ സമൂഹസമ്പര്‍ക്കം ഏറെ ആശങ്ക യുളവാക്കുന്നതായിരുന്നു. നൂറ് കണക്കിന് ആളുകളുമായി പ്രാഥമി കമായി സമൂഹ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇതോടെ നിര്‍ദേശങ്ങളും നടപടിക്രമങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അധികൃതര്‍ കാരാകുര്‍ശിയുടെ ചുമതലകള്‍ ഏറ്റെടുത്തു. താലൂക്ക് ആശുപത്രി അധികൃതര്‍, മറ്റ് ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാവ ര്‍ക്കമാര്‍ ഉള്‍പ്പെടെ ഇപ്പോഴും കാരാകുര്‍ശിയില്‍ സജീവമായി രംഗ ത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മജീദിന്റെ നേതൃത്വത്തി ല്‍ 32 പേരടങ്ങുന്ന വളണ്ടിയര്‍മാരും പഞ്ചായത്തുകളിലെ വീടുക ളിലെല്ലാം ഓടിയെത്തുന്നു.അധികൃതരുടെ നിര്‍ദേശങ്ങള്‍ അവ രിലേക്കെത്തിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നു. കൂടാതെ ജനത്തിന്റെ ഭീതിയകറ്റാനുള്ള നടപടിയുടെ ഭാഗമായി വാഹനത്തില്‍ അനൗണ്‍സ്മെന്റുകളും നടത്തിവരുന്നുണ്ട്.
കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടതോടെ ഫയര്‍ഫോഴ്സിന്റെ നേതൃ ത്വത്തില്‍ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടുള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. കാരാകുര്‍ശി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടതെങ്കിലും മണ്ണാര്‍ ക്കാട് താലൂക്കിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇതോടെ ഭയം തിങ്ങി നിന്നു. കരിമ്പ, കടമ്പഴിപ്പുറം, കരിമ്പുഴ, മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകള്‍ അതിരിടുന്നതാണ് കാരാകുര്‍ശി പഞ്ചായത്ത്.കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗി മണ്ണാര്‍ക്കാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിച്ചതാണ് ഭീതിവര്‍ധിക്കാന്‍ കാരണമായത്. കാരാകുര്‍ശിയില്‍ നിന്നുള്ള വ്യക്തിയാണെങ്കില്‍ സംശയത്തോടെയാണ് മറ്റുള്ളവര്‍ നോക്കു ന്നതും സമീപിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് മജീദ് പറഞ്ഞു. വിഷമിപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് ഏറെ മാറ്റമുണ്ടാ യിട്ടുണ്ടെന്നും ഇതിന് ആരോഗ്യവകുപ്പിന്റെ ഇടപെടലു കളാണെ ന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട കുടുംബത്തില്‍നിന്നും ആറോളംപേരെ അധികൃതര്‍ ഉടന്‍തന്നെ നിരീക്ഷണത്തിലാക്കിയി രുന്നു. ഇതിനിടെ കെ എസ് ആര്‍ ടിസി കണ്ടക്ടറായ മകന്റെ ആദ്യഫലം നെഗറ്റീവ് ആണെന്നതും കാരാകുര്‍ശിക്കാര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് സമ്മാനിച്ചത്. ഇദ്ദേഹമുള്‍പ്പെടെ നിരീക്ഷണത്തിലുള്ളവരുടെ തുടര്‍ പരിശോധന ഫലങ്ങള്‍ ഇനിയും വരാനുള്ളതിനാല്‍ ആശങ്ക പൂര്‍ണമായും അകന്നുപോയിട്ടുമില്ല. കുടുംബാംഗങ്ങളുടെ ഭയാശങ്കകള്‍ മാറ്റാനും ആത്മവീര്യം പകര്‍ന്നുനല്‍കുവാനും പഞ്ചായത്തധികതരും ആരോഗ്യവകുപ്പും മുന്നിലുണ്ട്.