മണ്ണാര്‍ക്കാട് : വയനാട്ടില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിനും മിന്നും ജയം. വയനാട്ടില്‍ വ്യക്തമായ ആധിപത്യം കാഴ്ചവെച്ചായിരുന്നു തുടക്കംമുതല്‍ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവില്‍ വമ്പന്‍ വിജയത്തിലേക്ക് രാഹുല്‍ എത്തി. ഷാഫിയുടെ ഭൂരിപക്ഷം മറിടകന്നാണ് രാഹുലിന്റെ വിജയം. ചേലക്കരയില്‍ എല്‍. ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് ഇടതുകോട്ട കാത്തു. പാലക്കാട്ടെ ബി.ജെ.പി. കോട്ടകള്‍ പൊളിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആധികാരിക വിജയം. നഗരമേ ഖലയില്‍ ബി.ജെ.പി. ആധിപത്യം കാണിച്ചെങ്കിലും ആദ്യമണിക്കൂറുകളിലെ വെല്ലുവി ളി മറികടന്ന് രാഹുല്‍ കുതിപ്പ് തുടരുകയായിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടുമെന്നായിരുന്നു യു.ഡി. എഫിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് വിട്ടുവന്ന പി.സരിനിലൂടെ ഏറെക്കാലത്തിനു ശേഷം മണ്ഡലം പിടിക്കാമെന്ന എല്‍.ഡി.എഫ്. കണക്കുകൂട്ടലുകള്‍ പിഴച്ചു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബി.ജെ.പി യുടെ പ്രതീക്ഷയും മങ്ങി. content copied from malayala manorama online