മണ്ണാര്‍ക്കാട്:സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഭാഗത്തിലെ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നല്‍കേണ്ട പുനര്‍ അപേക്ഷയുടെ സമയപരിധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി എംഎല്‍എക്ക് ഉറപ്പുനല്‍കി. കോവിഡ് രോഗബാധ വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് മാര്‍ച്ച് 31നകം ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം നല്‍കുക എന്നത് അപ്രായോ ഗികമാണ്. വര്‍ഷങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെയാണ് അകാരണമായി സര്‍ക്കാര്‍ ഇപ്പോള്‍ നിഷ്‌കരുണം തള്ളിയിരി ക്കു ന്നത്. എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷമാണ് ഇവരെ പെന്‍ ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്.പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനുവേണ്ടി അര്‍ഹരായവരെ ലിസ്റ്റില്‍ നിന്നും തള്ളുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.