മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂ ണിറ്റിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിപ്പടി എമറാള്‍ഡ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്്മാന്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനാകും. സവാള ഉള്‍പ്പടെയുള്ള പച്ചക്കറികള്‍, ഭക്ഷ്യ എണ്ണകള്‍, പലവ്യഞ്ജനങ്ങള്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവ് നി യന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലില്ലാത്തത്, കെട്ടിട വാടക യ്ക്ക് 18 ശതമാനം ജി.എസ്.ടി. നടപ്പിലാക്കിയത്, സര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെ ഫീസുകള്‍ വര്‍ ധിപ്പിച്ചത് എന്നിവകാരണം ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഈ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടണമെന്നും അം ഗങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുമെ ന്നും ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും ഭാരവാഹികളായ ഫിറോസ് ബാബു, ഇ.എ. നാസര്‍, ജയന്‍, മിന്‍ഷാദ്, കരീം എന്നിവര്‍ അറിയിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാ, യൂണിറ്റ് നേതാക്കളും പങ്കെടുക്കും.