മണ്ണാര്‍ക്കാട് : തെങ്കര മെഴുകുംപാറയില്‍ പിടിയാനയേയും കുട്ടിയാനയേയും ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറ മിച്ച ഭൂമി ഉന്നതിക്ക് സമീപം വനത്തോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തോടു ചേര്‍ ന്നുള്ള ചോലയ്ക്ക് അടുത്തായാണ് ഇന്ന് ജഡങ്ങള്‍ കണ്ടെത്തിയത്. നീര്‍ച്ചാലിലെ ചെളി യില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാകും ഇരുവശ ത്തുമുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ കാട്ടാനകള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമ നം. ഫീല്‍ഡ് പരിശോധനക്കിടെയാണ് ജഡങ്ങള്‍ കണ്ടെത്തിയതെന്ന് വനപാലകര്‍ അറി യിച്ചു.
16 വയസുമതിക്കുന്ന പിടിയാനയും മൂന്നുമാസം പ്രായമായ കുട്ടിയാനയുമാണ് ചരിഞ്ഞി ട്ടുള്ളത്. ജഡത്തിന് രണ്ടുദിവസത്തെ ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം. വനം വകുപ്പ് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സി. അബ്ദുള്‍ ലത്തീഫ്, മണ്ണാര്‍ക്കാട് റേ ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സി.എം മുഹമ്മദ് അഷ്റഫ്, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം, പാലക്കാട് വനം വകുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍,വനംവകുപ്പ് ജീവനക്കാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ജഡങ്ങള്‍ നാളെ സംസ്‌കരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.