മണ്ണാര്‍ക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുട്ടി മരിച്ചു. പാല ക്കാട് മുട്ടിക്കുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ മകന്‍ ഹൈസിന്‍ എമില്‍ ആണ് മരിച്ചത്. കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്ക് വന്ന തായിരുന്നു ഇവര്‍. ഇന്ന് രാവിലെയാണ് സംഭവം. ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളാണ്. പുല ര്‍ച്ചെ നാലിന് മുലപ്പാല്‍കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി പരിശോധിച്ച ആശുപത്രി അധികൃതര്‍ അറിയിച്ചു.