മണ്ണാര്‍ക്കാട് : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമില്‍ കൊണ്ടുവന്ന വ്യവസ്ഥയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോ കില്ല. സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കെഎസ്ആര്‍ടി സിയിലെ അഭിഭാഷകരോടും മുതിര്‍ന്ന അഭിഭാഷകരോടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും മന്ത്രിയുടെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!