മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ഉടന്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകു പ്പുമന്ത്രി ജി.ആര്‍. അനില്‍. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പി.ആര്‍. എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്ന തായും കഴിഞ്ഞ സീസണില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ മായും കൊടുത്തുതീര്‍ത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു. നടപ്പ് സീസണില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 6010 കര്‍ഷകരില്‍ നിന്നായി 15052.38 മെട്രിക് ടണ്‍ നെല്ല് സംഭരി ച്ചുകഴിഞ്ഞു. സംഭരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് ഫീല്‍ഡില്‍ നിന്നും ലിഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.