മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇട തു-വലതുകര കനാല്‍ വഴി ജലവിതരണം അടുത്തമാസം ആരംഭിക്കാന്‍ ഒരുക്കം. ഇതി ന്റെ ഭാഗമായി കനാല്‍വൃത്തിയാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് കെ. പി.ഐ.പി. അധികൃതര്‍. പ്രധാനകനാലുകള്‍ വൃത്തിയാക്കുന്നതടക്കമുള്ള പ്രവൃത്തി കള്‍ അടുത്തആഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി ഉപകനാലുകളില്‍ പ്രവൃത്തി ആ രംഭിച്ചു. ഇടതുകര കനാലില്‍ നിന്നുള്ള ഉപകനാലുകളിലെ ചെളി നീക്കം ചെയ്യല്‍, കാ ട്ടുവെട്ടിവൃത്തിയാക്കല്‍ എന്നിവയാണ് കഴിഞ്ഞദിവസം തുടങ്ങിയത്. വലതുകര കനാ ലില്‍ അടുത്തദിവസം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൈതച്ചിറ ഭാഗത്ത് പ്രധാനകനാലുകളിലെ വെള്ള ചോര്‍ച്ച തടയുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്നുണ്ട്. അതേസമയം പള്ളിക്കുറുപ്പ്, ചൂരിയോട്, അരകുര്‍ശ്ശി ഭാഗങ്ങളിലേക്കുള്ള ഉപകനാലു കള്‍ ജനുവരി ആദ്യവാരം വൃത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഡിസംബര്‍ മാസം പകുതിയോടെ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെ ള്ളംവിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഇടതു-വലതുകര കനാല്‍ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ജനപ്രതി നിധികളുടെയുംകൃഷി ഉദ്യോഗസ്ഥരുടെയും യോഗം നേതൃത്വത്തില്‍ ചേരും. ഏതൊ ക്കെ ഭാഗങ്ങളിലേക്കാണ് വെള്ളം ആവശ്യമെന്നത് തീരുമാനമാകുന്ന മുറയ്ക്ക് ജല വിതരണം തുടങ്ങുന്ന കൃത്യമായ തീയതിയും അറിയിക്കുമെന്ന് അധികൃതര്‍ അറിയി ച്ചു. കഴിഞ്ഞമാസം ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് നിലവില്‍ കൃഷിയിടങ്ങളില്‍ വെള്ളമുള്ളതിനാലാണ് ഇതുവരെ കര്‍ഷകര്‍ ജലവിതരണം തുടങ്ങണമെന്നത് ആവ ശ്യപ്പെടാതിരുന്നത്.
ജലവിതരണത്തിന് മുന്‍പ് തടസങ്ങള്‍ പൂര്‍ണമായി നീക്കംചെയ്യാനുള്ള നടപടികളി ലാണ് അധികൃതര്‍. പ്രധാനകനാലുകളിലെ അറ്റകുറ്റപണികള്‍ക്കുള്ള ടെന്‍ഡറായിട്ടു ണ്ട്. ജലസേചന വകുപ്പില്‍ നിന്നും പ്രവൃത്തികള്‍ക്കായി 1.35 കോടി രൂപയാണ് അനു വദിച്ചിട്ടുള്ളത്. അണക്കെട്ട് പദ്ധതിയ്ക്ക് കീഴിലുള്ള കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റ പ്പാലം സബ് ഡിവിഷനുകളിലെ എട്ടു സെക്ഷനുകളിലാണ് പ്രവൃത്തി. ഈ മാസംതന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്.