പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് ഉച്ചയ്ക്ക് 12 മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോ ധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 26 പ്രതികളാണുള്ളത്. ഇതിൽ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ നിർദേശങ്ങൾ അവ ഗണിച്ച് ഇരുചക്രവാഹനങ്ങളിൽ ചുറ്റിക്കറങ്ങുന്നവർ ക്കെതിരെ യാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ അവശ്യ സർവീസ് അല്ലാതിരുന്നിട്ടും കടകൾ തുറന്ന വരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ കാലാവധി പൂർത്തിയാക്കു ന്നതിനു മുൻപേ പുറത്തിറങ്ങിയ രണ്ടു പേർക്കെ തിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.