പാലക്കാട്:ജില്ലയില്‍ ഇന്ന് ( മാര്‍ച്ച് 29) കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം മൊത്തം അഞ്ചായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മാര്‍ച്ച് 22 ന് ദുബായില്‍ നിന്നെ ത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. 22ന് പുലര്‍ച്ചെ നാല് മണിക്കാണ് ഇദ്ദേഹം ദുബാ യില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ എത്തിയത് മുതല്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചശേഷം വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 18805 പേര്‍ വീടുകളിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 26 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലു മായി മൊത്തം 18837 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കി യതിനാലാണ് എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്.ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്ക യ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 371 സാമ്പിളുകളില്‍ ഫലം വന്ന 293 എണ്ണവും നെഗറ്റീവും 4 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 23176 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4339 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീ കരിച്ചിട്ടുണ്ട്.