അലനല്ലൂര്‍: എടത്തനാട്ടുകര യുവജനകൂട്ടായ്മയുടെ ഡ്രീംടൗണ്‍ പ്രൊജക്ടിന്റെ ഭാഗ മായൊരുക്കിയ കോട്ടപ്പള്ളയിലെ വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി മൈതാനത്തിനരുകില്‍ നീളത്തിലാണ് വിശ്രമകേന്ദ്രമുള്ളത്. വിവിധ നിറത്തിലുള്ള 12 ബെഞ്ചുകളുണ്ട്. നിലം ടൈല്‍പാകിയിട്ടുണ്ട്. കൂടാതെ മരങ്ങള്‍ക്ക് ചുറ്റുംതട കെട്ടിയതിനൊപ്പം തന്നെ ഗ്രാനൈറ്റ് പതിച്ചിട്ടുണ്ട്. ലൈറ്റുകളും സോളാര്‍ സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വ്യാപാരികള്‍, ബാങ്കുകള്‍, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നാലുലക്ഷം രൂപചെലവിലാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.