കോട്ടോപ്പാടം:രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗ മായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്, പാറപ്പുറം അക്ഷര വായനശാല, എഫ് സി അന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ്പാറപ്പുറം , കോട്ടോപ്പാടം പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പന്‍ സറി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഔഷധ കിറ്റുകള്‍ വിതരണം ചെയ്തു. മെഡി ക്കല്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബാസിം നേതൃത്വം നല്കി.ടി ആര് തിരുവാഴാംകുന്ന്, ഷുക്കൂര്‍ പാറപ്പുറം, ക്ലബ് വായനശാല അംഗങ്ങള്‍ പങ്കാളികളായി.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോഷ്ന ഷിഹാബിന്റെ അഭ്യര്‍ത്ഥന പ്രകാരം ആവശ്യമായ മരുന്നുകള്‍ അനുവദിക്കുകയായിരുന്നു.