നടുപ്പുണി: കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതി ര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേ ക്കുള്ള അവശ്യവസ്തുക്കളുടെ വരവ് തടസ്സമില്ലാതെ നടപ്പാക്കാന്‍ ധാരണയായി. അതിര്‍ത്തി ചെക്ക്‌പോസ്റ്റായ നടുപ്പുണിയില്‍ ജലവിഭ വ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കര്‍ ജയ രാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ചര്‍ച്ചയി ലാണ് തീരുമാനമായത്.
കേരളവും തമിഴ്‌നാടും സഹോദര സംസ്ഥാനങ്ങളാണ്. കേരളത്തെ സഹായിക്കാന്‍ തമിഴ്നാട് എന്നും സന്നദ്ധമാണ്. കൊറോണ വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് നിന്നും കേരളത്തിലെത്തുന്ന വാഹനങ്ങള്‍ തിരികെ പോകുമ്പോള്‍ ആവശ്യമായ അണുനശീ കരണം ഉറപ്പാക്കി തമിഴ്‌നാടിന്റെ ആശങ്കയകറ്റാന്‍ നടപടി ഉണ്ടാ വണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചു. ജില്ല യിലെ ഏഴ് ചെക്ക്‌പോസ്റ്റുകളില്‍ ഇതിനുള്ള സൗകര്യങ്ങളും ഉദ്യോഗ സ്ഥരെയും നിയമിച്ചതായി കേരളം അറിയിച്ചു.
അതിര്‍ത്തി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഇരു സംസ്ഥാനങ്ങളും ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പാസ്സ് നല്‍കാനും തീരുമാനി ച്ചു. ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയ ന്‍ തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കര്‍മായി ഫോണില്‍ സംസാരിച്ചു. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ ഇടപെടലിലാണ് മുഖ്യമന്ത്രി ഇരുവരുമായും ഫോണില്‍ സംസാരിച്ചത്.
കേരളത്തില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാര്‍ക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും സംസ്ഥാനം ഉറപ്പാക്കു ന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് ഗോപാലപുരം, മീനാക്ഷി പുരം ചെക്ക്‌പോസ്റ്റുകളും ഇവര്‍ സന്ദര്‍ശിച്ചു. എ.ഡി.എം ടി.വിജയന്‍, കേരള – തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.