തിരുവനന്തപുരം: മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സം സ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മേരാ കെവൈസി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നവംബര്‍ മുപ്പതിനുള്ളില്‍ കേരളത്തിലുള്ള മുഴുവന്‍ എ.എ.വൈ, പി.എച്ച്. എച്ച് ഗുണ ഭോക്താക്കളുടെയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെവൈസി മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.

ഹൈദ്രാബാദ് എന്‍ഐസിയുടെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന്റെ സാങ്കേതി ക പരിശോധന നടത്തി വരുകയാണ്. നവംബര്‍ പതിനൊന്നാം തീയതിയോടെ ഈ സം വിധാനം പ്രവര്‍ത്തനക്ഷമമാകും. പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോ ഡ് ചെയ്ത് ഇ-കെവൈസി അപ്ഡേഷന്‍ നടത്താനാകും.

നിലവില്‍ കേരളത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് 84% പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 19,84,134 എ.എ.വൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,686 പേരും (84.45 %) പി.എച്ച്.എച്ച് വിഭാ ഗത്തിലുള്ള 1,33,92,566 അംഗങ്ങളില്‍ 1,12,73,363 പേരും ( 84.18 %) മസ്റ്ററിംഗ് പൂര്‍ത്തീകരി ച്ചു. ഏറെ താമസിച്ചാണ് കേരളത്തില്‍ മസ്റ്ററിംഗ് നടപടികള്‍ ആരംഭിച്ചതെങ്കിലും ഏറ്റവും കൂടുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. റേഷന്‍ വ്യാപാരികളില്‍ നിന്നും ഗുണഭോക്താക്കളില്‍ നിന്നും മികച്ച രീതിയിലുള്ള സഹകരണവും പിന്‍തുണയുമാണ് മസ്റ്ററിംഗിന് ലഭിക്കുന്നുണ്ട്.

നവംബര്‍ 5 ന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികള്‍, 6-ാം തീയതി മുതല്‍ ഐറിസ് സ്‌കാനര്‍ ഉപയോഗിച്ചു വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തി ല്‍ അപ്ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോ ടെയുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ-കെവൈസി അപ്‌ഡേഷന്‍ താലൂക്കുകളില്‍ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!