മണ്ണാര്‍ക്കാട്: കാട്ടുപന്നികളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുക്കണ്ണത്ത് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്ര തിഷേധ യോഗം ചേര്‍ന്നു. വെള്ളിയാഴ്ച രാത്രി കാട്ടുപന്നിയിടിച്ചതിനെ തുടര്‍ന്ന് നിയ ന്ത്രണംവിട്ടബൈക്ക് മറിഞ്ഞ് കോങ്ങാട് സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചി രുന്നു. രണ്ടാഴ്ച മുന്‍പും ഇതേ സ്ഥലത്ത് സമാനമായ അപകടത്തില്‍ മറ്റൊരു യുവാവും മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്-കോങ്ങാട് റൂട്ടിലുള്ള മുക്കണ്ണത്ത് പ്രതിഷേധിച്ചത്.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെ ന്നിരിക്കെ ഇതിനുള്ള നടപടി വൈകുകയാണ്. ഇതിന്റെ ഫലമാണ് രണ്ടു യുവാക്കള്‍ വ്യത്യസ്ത ദിവസങ്ങളിലായി അപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞത്. ഇവരുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെ ന്നും യോഗം ആരോപിച്ചു. കാട്ടുപന്നിശല്യംസംബന്ധിച്ച് വനംവകുപ്പിനെ വിവരം അറിയിച്ചപ്പോള്‍ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന മറുപടിയാണ് ലഭിച്ചത്.
നഗരസഭാ ചെയര്‍മാന്റെ വാര്‍ഡുകൂടിയാണ് അപകടം നടന്ന മുക്കണ്ണംഭാഗം. കാട്ടു പന്നികള്‍ കൃഷിനശിപ്പിക്കലും ഇവിടെ പതിവായിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാട്ടുപന്നിശല്യം പരിഹരിക്കാനുള്ള നടപടി നഗരസഭാ ചെയര്‍മാനും വനംവകുപ്പ് അധികൃതരും അടിയന്തരമായി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പി. രാമചന്ദ്രന്‍, യു. അരവിന്ദാക്ഷന്‍, ഷാലി അബൂബക്കര്‍, എം.വി. രാമചന്ദ്രന്‍ പി. ശശിധരന്‍, സുന്ദരന്‍, തോമസ് ഫ്രാന്‍സിസ്, കെ.പി. ഹംസ, കെ. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.