മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് കൊട്ടശ്ശേരി ചെറായ വട്ടപ്പാറക്കല്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ രതീഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെ മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. കോടതിപ്പടിയിലെ ഒരു ചെരുപ്പുകടയിലെ ജീവനക്കാരനാണ് രതീഷ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. സമീപത്തെ കൃഷിയിടത്തില്‍ നിന്നും റോഡിന് കുറുകെ ചാടിയ കാട്ടുപന്നി രതീഷ് സഞ്ചരിച്ചിരുന്നു ബൈക്കിലിടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ രതീഷിനെ ആദ്യം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാസം 12ന് ഇതേ സ്ഥലത്ത് വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ കിളിരാനി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!