ശിരുവാണി : വനംവകുപ്പ് ഇക്കോടൂറിസം പുനരാരംഭിച്ചതോടെ ശിരുവാണി കാണാന്‍ ഇന്നലെ മുതല്‍ സന്ദര്‍ശകരെത്തി തുടങ്ങി. ആദ്യദിനം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നാല് കുടുംബങ്ങളില്‍ നിന്നുള്ള 19 പേര്‍ ശിരുവാണി സന്ദര്‍ശിച്ചു. പാലക്കാട്, കോയമ്പ ത്തൂര്‍ ഭാഗത്ത് നിന്നും എത്തിയവരായിരുന്നു ഇവര്‍.
നാലുകാറുകളിലായെത്തിയ സന്ദര്‍ശകരെ മൂന്ന് ബാച്ചുകളിലായാണ് പ്രവേശിപ്പിച്ചത്. ശിരുവാണി യാത്രയ്ക്കായി ഇവര്‍ വ്യാഴാഴ്ച മുന്‍കൂട്ടി ബുക്കുചെയ്തിരുന്നു. ടൂറിസം ഗൈ ഡിന്റെ സഹായത്തോടെ മുത്തികുളം റിസര്‍വ് വനത്തിലൂടെയുള്ള യാത്രയും അണ ക്കെട്ടിന്റെ വശ്യമനോഹരമായ കാഴ്ചയും കേരളമേടിലെ പുല്‍മേട്ടിലേക്കുള്ള ട്രക്കിം ഗും മനസ്സുനിറച്ചതായി സഞ്ചാരികള്‍ അഭിപ്രായപ്പെട്ടു. ശിരുവാണിയിലേക്കുള്ള പ്രവേ ശനകവാടമായ ഇഞ്ചിക്കുന്ന് ചെക്പോസ്റ്റില്‍വെച്ച് സന്ദര്‍ശകരെ വനപാലകര്‍ മധുരം നല്‍കി വരവേറ്റു.
ആദ്യബാച്ചിന്റെ ശിരുവാണിയാത്ര മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുള്‍ ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. അഗളി റെയ്ഞ്ച് ഓഫിസര്‍ സി.സുമേഷ്. ശിങ്കപ്പാറ ഡെപ്യുട്ടി ഫോ റസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.എഫ് ജോണ്‍സണ്‍, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജ്, ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ശിങ്കപ്പാറ വന സംരക്ഷണ സമിതി സെക്രട്ടറി എന്‍.ആര്‍ സുഭാഷ്, സ്റ്റാഫ് കെ.കെ ബിസ്രിയ , ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിരുവാണി യാത്രയക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് തുടരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയി ച്ചു. 8547602366 എന്ന നമ്പറിലാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.