മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്. പി.എ.) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ട്രഷറിക്കു മുമ്പില്‍ ധര്‍ണ നടത്തി. 40മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഇടതുസര്‍ ക്കാര്‍ കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സംഗമം. സംസ്ഥാന കൗണ്‍ സിലര്‍ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. അസൈനാര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. കെ. വേണുഗോപാല്‍, തോമസ് ആന്റണി, ചിത്ര ഡി.നായര്‍, അരുണ്‍ കുമാര്‍ പാലക്കുറിശ്ശി, വി.ഡി, പ്രേംകുമാര്‍, ഗോപി പൂന്തോട്ടത്തില്‍, ആയിഷ, എം.ജെ. തോമസ്, എ. മുഹമ്മദാലി, വി. സുകുമാരന്‍, എ. മുഹമ്മദാലി, കെ.കെ ഹംസ, സൈമണ്‍ ജോര്‍ജ്ജ്, കുട്ടിരാമന്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഉമ്മര്‍ കൊളമ്പന്‍, ഷാജി ആന്റണി, വാസുദേവന്‍, രാജന്‍ നിലത്തുംമാര, പി.കെ രാധാകൃഷ്ണന്‍, സി.എം ബഷീര്‍, കൊച്ചുനാരായണന്‍ എന്നിവര്‍ സംസാരിച്ചു.