മണ്ണാര്‍ക്കാട്:നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് അരിച്ചാക്കുകള്‍ നല്കി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കും സാമൂഹ്യ സേവനത്തില്‍ കണ്ണി ചേര്‍ന്നു.റൂറല്‍ ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ സെക്രട്ടറി എം പുരുഷോത്തമന്, വൈസ് പ്രസിഡന്റ് ഉമ്മര്‍ എന്നിവര്‍ അരിചാക്കുകള്‍, മാസ്ക്, കയ്യുറകള്‍ എന്നിവ കൈമാറി.നഗരസഭാ കൗണ്‍സിലര്‍മാരായ നുസ്റത്ത്, മുനീറ,സക്കീന, ഹരിലാല്‍, ഇബ്രാഹിം, പുഷ്പാനന്ദ്, മന്‍സൂര്‍, ,ശ്രീനിവാസന്, റവന്യൂ ഇന്‍സ്പെക്ടര്‍ വിനയന് തുടങ്ങിയവര്‍ പങ്കെടുത്തു.