മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി യാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തണം. മേളയുടെ തീയതി രേഖപ്പെടുത്തണം. എഡിറ്റ് ചെയ്യുവാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ”കേരള സ്‌കൂള്‍ കലോത്സവം 2024-25′ എന്ന് രേഖപ്പെടുത്തണം. ലോഗോ നവംബര്‍ 10ന് വൈകിട്ട് 5നകം ഷിബു. ആര്‍.എസ്., പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറ ക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തില്‍ ലഭിക്കണം.