മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികള്‍ക്ക് ശിരുവാണിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. അടുത്തമാസം മുതല്‍ ശിരുവാണിയിലേക്ക് സന്ദര്‍ ശകരെ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങളിലാണ് വനംവകുപ്പ്. ടിക്കറ്റ് നിരക്കുകളും സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന തീയതിയും സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകു മെന്നും ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ മുമ്പത്തെ പോലെ വൈല്‍ഡ് ലൈഫ് സഫാരിയാണ് തുടങ്ങുക. നിര്‍ മാണപ്രവൃത്തികള്‍ പൂര്‍ത്തിയായശേഷം രണ്ടാംഘട്ടത്തില്‍ മറ്റു വിനോദസഞ്ചാര പദ്ധ തികളും നടപ്പിലാക്കുമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു. ഇക്കോടൂറിസം പുനരാ രംഭിക്കാന്‍ ഒരുകോടി രൂപയുടെ പ്രപ്പോസലാണ് മണ്ണാര്‍ക്കാട് വനംവകുപ്പ് ഡിവിഷന്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഇത് പരിഗ ണനയിലാണ്. ട്രക്കിങ്, പ്രകൃതിപഠന ക്യാമ്പുകള്‍, വനംവകുപ്പിന് സഞ്ചരിക്കാനാവശ്യ മായ വാഹനം, ഇക്കോഷോപ്പ് , ഭക്ഷണസൗകര്യം, സന്ദര്‍ശകര്‍ക്ക് താമസിക്കാനായി ശിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കല്‍ തുടങ്ങിയവയാണ് ശുപാര്‍ശയിലുള്ളത്.
രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള പ്രവേശനാനുമതിയോടെയാ കും നവംബര്‍മാസത്തിലും സന്ദര്‍ശകരെ കയറ്റിവിടുക. ശിരുവാണി അണക്കെട്ട്, ബ്രിട്ടീഷ് നിര്‍മിതമായ പട്യാര്‍ ബംഗ്ലാവ്, വന്യജീവികള്‍, പുല്ലുകള്‍ നിറഞ്ഞ കേരള മേട് എന്നിവയും ഇനി സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ ഇടക്കുറുശ്ശി ശിരുവാണി ജങ്ഷന്‍ വഴിയും കൂടാതെ കാഞ്ഞിരപ്പുഴ അണ ക്കെട്ട് റോഡ് വഴി പാലക്കയത്ത് എത്തിയാണ് ശിരുവാണിയിലേക്ക് കടക്കാനാവുക. 18 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ശിങ്കപ്പാറ ചെക്‌പോസ്റ്റ് വരെയാണ് അനുമതി. ഇവിടെ നിന്നും വനംവകുപ്പിന്റെ വാഹനത്തിലാണ് കൊണ്ടുപോവുക.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പട്യാര്‍ ബംഗ്ലാവില്‍ താമസിക്കാന്‍ നിലവില്‍ സൗകര്യമുണ്ട്. 2012ലാണ് ശിരുവാണിയില്‍ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്. എന്നാല്‍ 2018ലെ പ്രളയകാലത്ത് ശിരുവാണിയിലേക്കുള്ള ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായതോടെ വിനോദസഞ്ചാരം നിലയ്ക്കുകയായിരുന്നു. പിന്നീ ട് ജലസേചന വകുപ്പ് താത്കാലികമായി ഇതു നന്നാക്കിയതോടെ ശിരുവാണിയിലേ ക്കുള്ള യാത്രാപ്രതിസന്ധിയ്ക്ക് പരിഹാരവുമായി.