കുമരംപുത്തൂര്‍: ലയണ്‍സ് ക്ലബ്ബും, കുമരംപുത്തൂര്‍ കെയര്‍ ഹോം മെഡിക്കല്‍ സെന്റ റും സംയുക്തമായി സംഘടിപ്പിക്കുന്ന 365 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ചെയ്തു. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യ ക്ഷനായി. ഡയബറ്റിക് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോഡിനേറ്റര്‍ ബിജു പുറത്തൂര്‍ പദ്ധതി യെക്കുറിച്ച് വിശദീകരിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പര്‍മാരായ ശ്രീറാം, ദേവദാസ്, കെയര്‍ ഹോം മെഡിക്കല്‍ സെന്റര്‍ ഡോ. ശരത്. മാനേജര്‍മാരായ ആബിദ്, ജസാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രുഗ്മിണി, ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മധുസൂദനന്‍. ജോയി ന്റ് സെക്രട്ടറി വൈശാഖ്, ഭാരവാഹികളായ രവിചന്ദ്രന്‍, സാജു ജേക്കബ്, ഗോപിനാഥ്, ശിവദാസ്, മുരളി, സുരേഷ് ബാബു, യൂസഫ്, മൊയ്ദീന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് സ്വാഗതവും ട്രഷറര്‍ നിഖില്‍ നന്ദിയും പറഞ്ഞു.