മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംങ്ഷന്‍ വരെ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുല്ലും മുള്‍ച്ചെടികളും റോ ഡിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ഈഭാഗത്ത് കാല്‍നടയാത്ര അപകടഭീതിയിലാ ണ്. മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂ ടെയുമാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ നിലവില്‍ നടന്നുപോകുന്നത്. ഇടതടവി ല്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദേശീയപാതയില്‍ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥി കള്‍ക്ക് സൗകര്യപ്രദമായ നടപ്പാത അനിവാര്യമാണെന്നിരിക്കെ ഇതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല.
കോളേജ്, സ്‌കൂള്‍, പഞ്ചായത്ത്, വില്ലേജ്, കെ.എസ്.ഇ.ബി. ഓഫീസ്, ബാങ്കുകള്‍ തുടങ്ങി യവയെല്ലാം പ്രവര്‍ത്തിക്കുന്നത് കല്ലടി കോളേജ് മുതല്‍ ചുങ്കം വരെയുള്ള ഭാഗത്താണ്. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് സമീപത്തുകൂടെ രാവിലെയും വൈ കിട്ടും വരിയായും കൂട്ടമായും വിദ്യാര്‍ഥികള്‍ക്ക് നടന്ന് പോകേണ്ടി വരുന്നത് രക്ഷിതാ ക്കളിലും ആശങ്കയുളവാക്കുന്നു. നെല്ലിപ്പുഴ മുതല്‍ കോളജ് ജംഗ്ഷന്‍ നടപ്പാ തയുണ്ട്. വളവും തിരിവുമുള്ളതും വാഹനതിരക്കേറിയതുമായ റോഡിന് അരുകിലൂടെ സുര ക്ഷിതമായി നടന്ന് പോകാന്‍ വട്ടമ്പലം വരേയ്ക്കും നടപ്പാത ദീര്‍ഘിപ്പിക്കണമെന്ന് റോഡ് നവീകരണ വേളയില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ റോഡ് നവീകരിച്ചപ്പോ ള്‍ ഈ ഭാഗത്ത് നടവഴികള്‍ പോലും അപ്രത്യക്ഷമായി. നടപ്പാത നിര്‍മിക്കാനുള്ള സ്ഥലം പാതയോരത്തുണ്ട്.
റോഡിന്റെ ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാത നിര്‍മിക്കാന്‍ ഇടപെടല്‍ നടത്തണമന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ ഗ്രാമ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കുമെല്ലാം നേരത്തെ നിവേദനം സമര്‍ പ്പിച്ചിരുന്നു. നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നതാണ്. ഇക്കാര്യത്തില്‍ അടി യന്തര നടപടി സ്വീകരിക്കണമെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് പറഞ്ഞു. പാതയോരത്ത് വളര്‍ന്നുനില്‍ക്കുന്ന പുല്ലും മുള്‍ച്ചെടികളും വെട്ടി മാറ്റാന്‍ പഞ്ചായത്ത് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.