അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ നടപ്പിലാക്കുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു. പ്രൈമറി ക്ലാസ്സില്‍ അടിസ്ഥാന ശേഷികള്‍ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളില്‍ അടിസ്ഥാന ഭാഷശേഷികളിലും, ഗണിത ശേഷികളിലും പുനരനുഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുന്നേറ്റം രൂപകല്പന ചെയ്തിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂ ബക്കര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ് ഷാജിക്ക് കൈമാറി പ്രകാശനം ചെയ്തു. എച്ച്. എം. ഫോറം കണ്‍വീനര്‍ എസ്.ആര്‍ ഹബീബുള്ള , ബി.ആര്‍.സി. ട്രെയിനര്‍ പി. സുകു മാരന്‍, നൗഷാദ് പുത്തന്‍കോട്ട്, പി. അനില്‍, സ്റ്റാഫ് കണ്‍വീനര്‍ സി.മുഹമ്മദാലി അധ്യാ പകനായ കെ.പി ഫായിഖ് റോഷന്‍ എ.പി ആസിം ബിന്‍ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!